സംസ്ഥാന വഖഫ് ബോര്‍ഡില്‍ അമുസ്‍ലിം നിയമനം: ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന വഖഫ് ബോർഡില്‍ അമുസ്‍ലിംകളെ നിയമിക്കാത്ത നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.ബോർഡിലെ ഒഴിവുകള്‍ നികത്തുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. സുപ്രിംകോടതി വിധിക്ക് ശേഷം മാത്രമേ അമുസ്‍ലിംകളെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് സർക്കാരിന്റെ പുതിയ നിലപാട്. അതേസമയം, നിലവിലെ വഖഫ് ബോർഡില്‍ നിയമിക്കപ്പെട്ടവർ യോഗ്യത ഇല്ലാത്തവരാണെന്നും, യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കി ബോർഡ് പുനഃസംഘടിപ്പിക്കുമെന്നുമാണ് സർക്കാരിന്റെ മറ്റൊരു തീരുമാനം. ഇക്കാര്യവും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിക്കും. എന്നാല്‍ സർക്കാരിന്റെ ഈ നിലപാടിനെ എതിർത്ത് വഖഫ് ബോർഡും കോടതിയില്‍ നിലപാട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *