പുനർജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.ആദ്യത്തെ വിജിലൻസ് റിപ്പോർട്ടില്‍ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജിലൻസ് നല്കിയ റിപ്പോർട്ടില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നല്‍കിയത്.
പുനര്‍ജനിയില്‍ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്കി കെ എം ഷാജഹാൻ
