തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരൂരങ്ങാടി നഗരസഭയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീജി ആണ് അറസ്റ്റിലായത്.പ്രവാസി വനിത ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസന്‍സ് അനുവദിക്കുന്നതിനാണ് ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ടത്.കെ-സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കിയിട്ടും പേപ്പര്‍ ക്ലിയറല്ലെന്ന് പറഞ്ഞ് മടക്കിയ ശേഷമായിരുന്നു ലൈസന്‍സിനായി കൈക്കൂലി ആവശ്യപ്പെട്ടത്. പരപ്പനങ്ങാടിയിലെ താമസസ്ഥലത്ത് വെച്ച്‌ പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *