കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ വിഷം കുത്തിവച്ച് വൃഷണഛേദം നടത്താന്‍ യുഎസ് കോടതി

കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈംഗികശേഷി ഇല്ലാതാക്കുന്ന വൃഷണഛേദം ശിക്ഷയ്ക്ക് പ്രചാരമേറുകയാണ്. തടവുശിക്ഷയ്ക്ക് പുറമെ ഇത്തരം ശിക്ഷകള്‍ കൂടി നടപ്പിലാക്കുന്നതോടെ പ്രതികള്‍ ഭാവിയില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് മുതിരുന്നത് കുറയുമെന്നാണ് നിരീക്ഷണം. സമാനമായ രീതിയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് കെമിക്കല്‍ കാസ്ട്രേഷന്‍ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് ലൂസിയാനയിലെ കോടതി എന്ന് റിപ്പോര്‍ട്ട്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിലും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ച കേസിലുമാണ്  കെന്‍ഡ്രിയോണ്‍ കെ.വില്യംസ് (31) എന്ന മുന്‍ പൊലീസുകാരനും വൊളണ്ടിയര്‍ ഫയര്‍ഫൈറ്ററുമായ യുവാവിനെ ലൂസിയാന കോടതി ശിക്ഷ വിധിച്ചത്

8 മുതല്‍ 11 വയസുള്ള നിരവധി കുട്ടികളെ വില്യംസ് പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള കേസുകളില്‍ ജീവപര്യന്തമാണ് ലൂസിയാനയിലെ നിയമമെന്നിരിക്കെ കെമിക്കല്‍ കാസ്ട്രേഷന്‍ ശിക്ഷ നല്‍കിയത് ഒരിക്കലും തന്‍റെ കേസുകള്‍ മറക്കാതിരിക്കാനാണെന്ന് കോടതി വ്യക്തമാക്കി. സര്‍ജിക്കല്‍ വന്ധ്യംകരണ ശിക്ഷകള്‍ യുഎസ് ലൈഗികകേസുകളില്‍ പ്രതികള്‍ക്ക് നല്‍കാറുണ്ടെങ്കിലും 2024ലെ പ്രത്യേക ഭേദഗതി പ്രകാരം ജഡ്ജിമാര്‍ക്ക് പ്രത്യേക കേസുകളില്‍ കെമിക്കല്‍ കാസ്ട്രേഷന്‍ വിധിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *