യുകെയിൽ മലയാളിയെ ‘അപകടകാരിയായ കുറ്റവാളി’യെന്ന് വിശേഷിപ്പിച്ച് കോടതി

വെയിൽസ്/ലണ്ടൻ∙ യുകെയിൽ നോർത്ത് വെയിൽസിലെ കോൾവിൻ ബേയിൽ താമസിച്ചിരുന്ന മലയാളി യുവാവിന് ലൈംഗികാതിക്രമ കേസിൽ തടവുശിക്ഷ. വിഷ്ണു രമാദേവിക്ക് ( 39) ആണ് ഗുരുതര ലൈംഗിക കുറ്റങ്ങളിൽ 11 വർഷവും ആറുമാസവും തടവുശിക്ഷയും വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടുണ്ട്. മോൾഡ് ക്രൗൺ കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. പീഡനം, ലൈംഗികാതിക്രമം, മൂർച്ചയുള്ള ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ, മനഃപൂർവം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.2025 നവംബറിലാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് നോർത്ത് വെയിൽസ് പൊലീസിന് പരാതി ലഭിച്ചത്. പരാതി നൽകാനെത്തിയ യുവതിക്കൊപ്പം പിന്തുണയ്ക്കാനെത്തിയ മറ്റൊരു സ്ത്രീയും ഇതേ പ്രതി ലൈംഗികവും ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.മർദനം, പീഡനം, ലൈംഗികാതിക്രമം, മൊബൈൽ ഫോൺ നിരന്തരം നിരീക്ഷിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ പീഡനങ്ങളാണ് നേരിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് വിഷ്ണു രമാദേവിയെ അറസ്റ്റ് ചെയ്ത് വിവിധ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *