മാതാപിതാക്കളുടെ സഹായം ലഭിക്കുന്നു എന്നത് ഭർത്താവിന്റെ ജീവനാംശ ബാധ്യത ഇല്ലാതാക്കുന്നില്ല; ഹൈക്കോടതി

അലഹബാദ്: പ്രതിസന്ധി ഘട്ടങ്ങളിൽ മാതാപിതാക്കൾ നൽകുന്ന സാമ്പത്തിക പിന്തുണ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ഭർത്താവിന്റെ നിയമപരമായ ബാധ്യതയിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന് അലഹബാദ് ഹൈക്കോടതി.ക്രിമിനൽ നടപടിക്രമം സെക്ഷൻ 125 പ്രകാരം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാൻ ഇത് കാരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് ജസ്റ്റിസ് ഗരിമ പ്രഷാദ് നിരീക്ഷിച്ചു. ബുലന്ദ്ഷഹറിലെ ഫാമിലി കോടതി വിധിക്കെതിരെ ഭാര്യയും രണ്ട് പ്രായപൂർത്തിയാകാത്ത മക്കളും സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.2023 ഡിസംബറിൽ ബുലന്ദ്ഷഹർ ഫാമിലി കോടതി ഭാര്യയുടെ ജീവനാംശത്തിനായുള്ള അപേക്ഷ പൂർണ്ണമായി തള്ളുകയും കുട്ടികൾക്ക് മാത്രം പ്രതിമാസം 3,000 രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. ഗാർഹിക പീഡനത്തിനോ ഭർത്താവിന്റെ രണ്ടാം വിവാഹത്തിനോ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഭാര്യയ്ക്ക് സാധിച്ചില്ല. മതിയായ കാരണമില്ലാതെയാണ് സ്ത്രീ മാറിത്താമസിക്കുന്നത് എന്നിങ്ങനെയായിരുന്നു ഫാമിലി കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *