തിരുവനന്തപുരം: ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സെക്രട്ടറിയോട് നാളെ വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരാകാൻ കേരള ഹൈക്കോടതി നിർദ്ദേശി പെഴൂർക്കോണം സ്വദേശിയായ അജിതും വിഴിഞ്ഞം ഒആർആർ ലാൻഡ് ഓണേഴ്സ് വെൽഫെയർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള മറ്റ് നാല് ഭൂവുടമകളും നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സി ജയചന്ദ്രൻ ഈ നിർദ്ദേശം നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസ സഹായവും ഉടൻ അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 2023-ൽ ദേശീയപാത നിയമം, 1956-ലെ സെക്ഷൻ 3ഡി പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു
2023-ൽ ദേശീയപാത നിയമം, 1956-ലെ സെക്ഷൻ 3ഡി പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.മാർച്ചിൽ കേസ് പരിഗണിച്ചപ്പോൾ, ദേശീയപാത നിയമത്തിലെ സെക്ഷൻ 3ജി പ്രകാരമുള്ള നഷ്ടപരിഹാര നിർണയ നടപടികൾ പൂർത്തിയായിട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരുമെന്നും പദ്ധതിക്ക് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ട് മാസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി മന്ത്രാലയ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. എന്നാൽ ഹർജിക്കാരുടെ ഭൂമി എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലേക്ക് നിയമപരമായി കൈമാറിയിട്ടും, അവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് ഗുരുതരമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.കോടതി നൽകിയ സമയപരിധി കഴിഞ്ഞ് മൂന്ന് മാസത്തിലേറെയായിട്ടും സത്യവാങ്മൂലം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മന്ത്രാലയ സെക്രട്ടറിയോട് തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. ഇതോടെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വൈകില്ലെന്നാണ് ഹർജിക്കാരുടെ പ്രതീക്ഷ.
