ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി (കിഴക്ക്) നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് നേടിയ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തമിഴ്നാട് കായിക മന്ത്രി ആധവ് അർജുന്‍ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് നേടിയ വിജയത്തിനെതിരായ ഹർജികളും കോടതി പരിഗണനയ്‌ക്കെടുത്തു.ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജികളിൽ ചില നടപടിക്രമപരമായ അപാകതകൾ കണ്ടെത്തിയ കോടതി, ഫോം-25 ഉൾപ്പെടെയുള്ള നിർബന്ധ നടപടിക്രമങ്ങൾ ഒരാഴ്ചയ്‌ക്കകം പൂർത്തിയാക്കാൻ ഹർജിക്കാരോട് നിർദേശിച്ചു. തുടർന്ന് മൂന്ന് ആഴ്ചയ്‌ക്കകം മറുപടി നൽകാവുന്ന നോട്ടീസ് നൽകാൻ രജിസ്ട്രിയോടും കോടതി നിർദേശിച്ചു.തിരഞ്ഞെടുപ്പ് ഹർജികൾ കഴിയുന്നത്ര വേഗത്തിൽ, ആറുമാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോടതി വഴിയുള്ള നോട്ടീസിന് പുറമെ സ്വകാര്യ നോട്ടീസ് നൽകുന്നതിനും ഹർജിക്കാർക്ക് അനുമതി നൽകി.
വിജയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു
