ഡല്‍ഹി കലാപ ഗൂഢലോചനക്കേസില്‍ ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളി സുപ്രീംകോടതി. കേസില്‍ ജാമ്യം നിഷേധിച്ച കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഉമറിന് പുറമേ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ല. ദേശീയ സുരക്ഷയെ ബാധിക്കുന്നകാതാണ് വിഷയമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പതിനാല് ദിവസത്തേയ്ക്ക് കര്‍ക്കദുമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി
