നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ, രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നിതിൻരാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മയിന്മേല്‍ രക്ഷിതാക്കള്‍ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതിയില്‍.അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തില്‍ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ചഅ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലം. അറസ്റ്റിന്‍റെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. കേസിന്‍റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു.മൂന്നു മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്. അറസ്റ്റിന്‍റെ കാരണങ്ങള്‍ പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് റാമിന് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങിയത്. ഇത് അന്വേഷണ സംഘത്തിന്‍റെ ഗുരതര വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പില്‍ വെച്ച്‌ വീണ്ടും കൂട്ടി കൊണ്ടു പോയതും പിന്നീട് വിട്ടയച്ചതുമെല്ലാം വിവാദമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് വിവരം അറിയിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.വീഴ്ച വ്യക്തമായതിന് പിന്നാലെ അന്വേഷണ സംഘത്തെയും മാറ്റി. എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്‍റെ മേല്‍നോട്ടത്തിലാണ്‌അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *