ഡല്‍ഹിയില്‍ 22 കാരിക്ക് കൂട്ടബലാത്സം ; രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കിഴക്കൻ ഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള ഒരു കഫേയില്‍ തിങ്കളാഴ്ച രാത്രി സഹപ്രവർത്തകർ ചേർന്ന് 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണ്.പ്രതികള്‍ ജോലി ചെയ്യുന്ന അതേ കഫേയിലെ ജീവനക്കാരിയാണ് അതിജീവിത. തിങ്കളാഴ്ച രാത്രി പ്രീത് വിഹാറിലെ ‘സല്‍ത്തനത്ത്’ കഫേയില്‍ സഹപ്രവർത്തകർക്കൊപ്പം നടന്ന പാർട്ടിയില്‍ യുവതി പങ്കെടുത്തിരുന്നു. രാത്രി 11:30-ന് കഫേ അടച്ച ശേഷവും, ഇവരിലൊരാളുടെ പക്കല്‍ കഫേയുടെ താക്കോല്‍ ഉണ്ടായിരുന്നതിനാല്‍ സംഘം അവിടെത്തന്നെ മദ്യപാനവും നൃത്തവും തുടർന്നു.ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് ഇവർ അവിടെനിന്ന് മടങ്ങിയത്. പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകള്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് ഇതുവരെ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *