തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങള്‍ ഉന്നയിക്കാൻ അനുമതി തേടി രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും.തെരഞ്ഞെടുപ്പ് കമ്മീഷണർ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിശദമാക്കിയാണ് സുപ്രീംകോടതിയില്‍ ഉപഹർജി നല്‍കിയിട്ടുള്ളത്.ചോദ്യങ്ങള്‍ക്ക് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളിലെ വിവിധ സംശയങ്ങളില്‍ കമ്മിഷനില്‍ നിന്ന് വ്യക്തത തേടുകയാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യവും. എസ്ഐആറുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള തീരുമാനം കമ്മീഷൻ കൂട്ടായി എടുത്തതാണോയെന്നതാണ് ഹർജിയിലെ പ്രധാന ചോദ്യം. ഫോം 6ലെ മാറ്റങ്ങളും ഇറോനെറ്റ്, ഇസിഐനെറ്റ് എന്നീ സംവിധാനങ്ങളിലെ നിയന്ത്രണം സംബന്ധിച്ചും വിശദീകരണം ആവശ്യപ്പെടുന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ഹർജി.
‘ഈ 48 ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം’, അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ
