‘പരീക്ഷ എഴുതിക്കണം’; കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹർജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും

പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹർജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും.സര്‍വകലാശാല നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായി വിദ്യാര്‍ഥികള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് സിംഗിള്‍ ബെഞ്ച് ഹരജി പരിഗണിക്കുന്നത്. സസ്‌പെന്‍ഷനും പരീക്ഷയെഴുതാന്‍ അനുമതി ഇല്ലാത്തതും മാപ്പ് നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നുമുള്ള സര്‍വകലാശാലയുടെ നിലപാടിനെ ചോദ്യംചെയ്തുള്ള വിദ്യാര്‍ഥികളുടെ ഉപഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു.രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നിലവില്‍ സര്‍വകലാശാലയിലെ സമരം പതിനഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *