സി ജെ പി സമരത്തിനെതിരായ നടപടിയില്‍ പൊലീസിനും കേന്ദ്രസേനയ്ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി.വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. മൂന്ന് ഹർജികള്‍ ആണ് നിലവില്‍ കോടതിക്ക് മുന്നിലുള്ളത്. കേന്ദ്രസേനയ്ക്കും ദില്ലി പൊലീസിനെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. കഴിഞ്ഞതവണ ഈ ഹർജി പരാമർശിക്കാൻ ശ്രമിക്കവേ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന ചീഫ് ജസ്റ്റിസ് പരാമർശം വിവാദമായിരുന്നു. എന്നാല്‍ കേസിനെ സംബന്ധിച്ച് വിശദാംശങ്ങള്‍ അഭിഭാഷകൻ ധരിപ്പിച്ചില്ല എന്ന് വിശദീകരണമാണ് ചീഫ് ജസ്റ്റിസ് പിന്നീട് നല്‍കിയത്.
‘ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം’, സി ജെ പി സമരക്കാര്‍ക്ക് നേരെയുള്ള നടപടിയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി; ഇന്ന് പരിഗണിക്കും
