നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീംകോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ (FAIMA) ഹർജി നല്കി.പരീക്ഷാ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇത്തവണത്തെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം. അതേസമയം വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി ബി ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷ ക്രമക്കേട്: എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
