പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു.പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളില്‍ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളില്‍ വഴിയുണ്ടാവുന്ന കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടില്‍ തടങ്കലില്‍ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നല്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.
Related Posts
‘ആധാര്‍ കാര്‍ഡ് പൗരത്വ തെളിവാക്കരുത്, തിരിച്ചറിയല്‍ രേഖ മാത്രമാക്കണം’, പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ച് സുപ്രീം കോടതി
- law-point
- June 16, 2026
- 0
ആധാർ കാർഡ് ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ കേന്ദ്ര സർക്കാരിനും എല്ലാ […]
ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി
- law-point
- December 3, 2025
- 0
ന്യൂഡൽഹി: വിവാഹസമയത്ത് ഭർത്താവിന് നൽകിയ സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ തിരികെ ലഭിക്കാൻ […]
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു
- law-point
- October 9, 2025
- 0
ചെന്നൈ :പോരൂരില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട […]
