ദില്ലി: പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളെ ജോലിയിടമായി കാണാൻ ആകില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹർജിക്കാരി. യോഗ മായക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ യോഗ മായ നൽകിയ റിട്ട ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ആയിരുന്നു അന്ന് കോടതിയുടെ നിർദ്ദേശം.
Related Posts
പരിസ്ഥിതി നാശത്തിന് തെളിവില്ല; ആർട്ട് ഓഫ് ലിവിങ്ങിന്റെ 5 കോടി പിഴത്തുക മടക്കി നൽകാൻ സുപ്രീംകോടതി നിർദ്ദേശം
- law-point
- August 22, 2026
- 0
ന്യൂഡൽഹി: ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ‘ആർട്ട് ഓഫ് ലിവിങ്’ ഫൗണ്ടേഷന് ആശ്വാസമായി സുപ്രീം […]
മുംബൈ ട്രെയിൻ സ്ഫോടനം: ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
- law-point
- July 24, 2025
- 0
മുംബൈ ട്രെയിൻ സ്ഫോടന കേസിലെ പ്രതികളായ 12 പേരെയും വെറുതെവിട്ട ബോംബൈ ഹൈക്കോടതി […]
വിദ്വേഷ പ്രസംഗങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണം: സുപ്രീംകോടതി
- law-point
- May 9, 2025
- 0
ന്യൂഡല്ഹി: വിദ്വേഷ പ്രസംഗങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് സുപ്രീംകോടതി. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്താന് […]
