രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സുപ്രീം കോടതിയുടെ കർശന നിർദേശം.ഇ-ചെല്ലാൻ തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും പിഴത്തുക കൃത്യമായി ഖജനാവിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.പിഴ ഒടുക്കാത്ത വാഹന ഉടമകള്‍ക്ക് നല്‍കുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങള്‍ അടിയന്തരമായി നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിർദേശം നല്‍കി.
‘പിഴ അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും’; വാഹന ഉടമകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീം കോടതി
