തെരുവുനായ കേസ്; സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

തെരുവുനായ്ക്കളുടെ കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.പൊതുയിടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.2025 നവംബറിലാണ് തെരുവുനായ പ്രശ്നത്തില്‍ സുപ്രിംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പൊതുയിടങ്ങളില്‍ നിന്ന് തെരുവുനായകളെ മാറ്റാൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു. പിടികൂടുന്ന തെരുവുനായകളെ വന്ധീകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം, നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണം, നടപടികളില്‍ സംസ്ഥാനങ്ങള്‍ എട്ട് ആഴ്ചകള്‍ക്കകം സത്യവാങ്മൂലമായി നല്‍കണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.ആശുപത്രികള്‍, സ്കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാർക്കുകള്‍ തുടങ്ങി പൊതുയിടങ്ങളില്‍ നിന്ന് തെരുവുനായകളെ മാറ്റണമെന്നും നിർദേശമുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളും പദ്ധതികളും വ്യക്തമാക്കുന്ന റിപ്പോർട്ടുകള്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരുവുനായ ശല്യവും ആക്രമണങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പ്രശ്നം പരിഹരിക്കാൻ സുപ്രിംകോടതി മുന്നോട്ടുവെക്കുന്ന പ്രായോഗിക നിർദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഏറെ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *