രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ സോഷ്യല്‍ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ ഈശ്വർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സമാനമായ കേസില്‍ റിമാൻഡിലായിരുന്നു രാഹുല്‍ ഈശ്വർ. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുല്‍ ഈശ്വർ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി.എന്നാല്‍, ആദ്യ കേസിൻറെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകള്‍ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുല്‍ ഈശ്വറിൻറെ വാദം.തൻറെ യൂട്യൂബ് ചാനല്‍ വഴി താൻ പറയുന്ന കാര്യങ്ങള്‍ തൻറെ വീക്ഷണമാണ് പങ്ക് വെയ്ക്കുന്നതെന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു. രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന സർക്കാരിൻറെ നിലപാട് ഇന്ന് കോടതി തേടും.
പരാതിക്കാരിയെ വീണ്ടും അപമാനിച്ചെന്ന പരാതി ; മുൻകൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
