സെന്തില്‍ ബാലാജിക്ക് തിരിച്ചടി: ട്രാൻസ്ഫോര്‍മര്‍ അഴിമതി കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു; മദ്രാസ് ഹൈക്കോടതി ഉത്തരവ്

ട്രാൻസ്ഫോർമർ അഴിമതി കേസില്‍ സെന്തില്‍ ബാലാജിക്ക് തിരിച്ചടി. കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ടെണ്ടർ ക്രമക്കേടില്‍ 397 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് പരാതി. അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം ആണ് ഹർജി നല്‍കിയത്. 2021നും 2023നും ഇടയില്‍ ബാലാജി വൈദ്യുതിമന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലൻസ് രേഖകള്‍ രണ്ടാഴചയ്ക്കുള്ളില്‍ സിബിഐക്ക് കൈമാറണമെന്നും കോട‌തി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *