മട്ടാഞ്ചേരിയില്‍ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശി നൗഫല്‍(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാല്‍, ഇയാളുടെ വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.നൗഫലില്‍നിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇതിനുപിന്നാലെ ഇയാളുടെ കാറില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഓപ്പറേഷൻ തൂഫാൻ: കൊച്ചി മട്ടാഞ്ചേരിയില്‍ വൻ ലഹരിവേട്ട, പിടികൂടിയത് രണ്ടുകിലോ എംഡിഎംഎ
