നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം.അഡ്വ. ജോണ്‍ എസ്. റാല്‍ഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി. അതേസമയം, കേസില്‍ പ്രതിഭാഗം എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതോടെ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും.അതിനിടെ, ദേവികയുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘമെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. വയനാട് മടക്കിമലയിലെ വീട്ടിലാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി മൊഴിയെടുത്തത്. ദേവികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച പാലക്കാട്‌ സ്വദേശി ഗോപികയുടെയും കർണാടക സ്വദേശി ഇയാസിന്റെയും കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. കേസ് അട്ടിമറിക്കപ്പെടുമോ എന്നത് ഉള്‍പ്പടെയുള്ള ആശങ്കകള്‍ ദേവികയുടെ കുടുംബം അന്വേഷണഉദ്യോഗസ്ഥരുമായി പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *