ഫറോക്കില്‍ ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വിറ്റ യുവാവ് പിടിയിലായി.ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തില്‍ രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ നിന്ന് അറസ്റ്റിലായത്.യഥാർത്ഥ ലഹരിമരുന്ന് വില്‍പ്പനക്കാരില്‍ നിന്ന് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത ശേഷം, ഇവ സ്വയം മറിച്ചു വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇയാളില്‍ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റള്‍, കൈവിലങ്ങ്, വ്യാജ സബ് ഇൻസ്പെക്ടർ ഐഡി കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് പിടിച്ചെടുത്തു.
സബ് ഇൻസ്പെക്ടര്‍ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് സ്വദേശി പിടിയില്‍
