കോടതി ഉത്തരവ് കാറ്റില്‍ പറത്തി കാലടി സര്‍വകലാശാല; കോടതിയലക്ഷ്യ ഹര്‍ജിയുമായി വിദ്യാര്‍ത്ഥികള്‍

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതില്‍ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരെ കോടതിയലക്ഷ്യ ഹർജിയുമായി വിദ്യാർത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.സമരം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ 60 ദിവസത്തിലധികമായി പുറത്തുനില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ രജിസ്ട്രേഷനായി വെബ്സൈറ്റ് തുറന്നു നല്‍കണമെന്നും ഫീസ് സ്വീകരിച്ച്‌ പരീക്ഷ എഴുതിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെയോടെ (ഒക്ടോബർ 31) അവസാനിച്ചെങ്കിലും സർവകലാശാല വെബ്സൈറ്റ് തുറന്നു നല്‍കിയിരുന്നില്ല. ഇതിനെത്തുടർന്നാണ് വി.സിക്കും രജിസ്ട്രാർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നല്‍കാനും തുടർനടപടികള്‍ ആവശ്യപ്പെട്ട് കാലടി പോലീസില്‍ പരാതി നല്‍കാനും വിദ്യാർത്ഥികള്‍ തീരുമാനിച്ചത്. അതേസമയം, സസ്പെൻഷൻ നടപടികളില്‍ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണെന്നും ഇക്കാര്യത്തില്‍ സർക്കാർ ഇടപെടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *