ഫസല്‍ വധക്കേസിലെ എട്ടാം പ്രതി, ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യൻ, കാരായി രാജന് സത്യപ്രതിജ്ഞക്ക് ഇളവ് നല്‍കി സിബിഐ കോടതി

ഫസല്‍ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎല്‍എ കാരായി രാജന് സിബിഐ കോടതി അവധി നല്‍കി.സത്യപ്രതിജ്ഞയില്‍ ഉള്‍പ്പെടെ പങ്കെടുക്കണം എന്നാവശ്യപ്പെട്ടാണ് എട്ടാം പ്രതിയായ കാരായി അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ കാരായി രാജൻ നേരിടേണ്ടി വരും കേസില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. കാരായി രാജൻ തലശ്ശേരി നിയമസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ തൊട്ടു പിറ്റേന്നാണ് മുഹമ്മദ് ഫസല്‍ വധക്കേസില്‍ വിചാരണ തുടങ്ങിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സാക്ഷിവിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. 221 സാക്ഷികളാണ് കേസിലുള്ളത്.പ്രതിപ്പട്ടകിയലെ എട്ടാമനായ കാരായി രാജൻ കോടതി നടപടികള്‍ അനുസരിച്ച്‌ വിചാരണയ്ക്ക് ഹാജരാകണം. എന്നാല്‍, നിയുക്ത എംഎല്‍എ ആയതിനാല്‍, സത്യപ്രതിജ്ഞ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച്‌ കാരായി രാജൻ വിചാരണ കോടതിയില്‍ അവധി അപേക്ഷ നല്‍കി. ഇത് പരിഗണനയ്ക്ക് എടുത്താണ് വിചാരണയ്ക്ക് ഹാജരാകുന്നതില്‍ കോടതി ഇളവ് അനുവദിച്ചത്. സത്യപ്രതിഞ്ജ പൂര്‍ത്തിയാകും വരെ പ്രതിയായ കാരായി രാജൻ നേരിട്ട് ഹാജരാകുന്നതില്‍ കോടതി ഇളവ് അനുവദിച്ചു.2006 ലാണ് തലശ്ശേരിയിലെ എൻഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത് . കൊടി സുനിയാണ് കേസിലെ ഒന്നാംപ്രതി. നിലവില്‍ തലശ്ശേരി കൗണ്‍സിലറായി കാരായി ചന്ദ്രേശേഖരൻകേസിലെ ഏഴാം പ്രതിയാണ്. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍, ജനപ്രതിനിധിയായിരിക്കാൻ അയോഗ്യരാകും.

Leave a Reply

Your email address will not be published. Required fields are marked *