ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ബിത ഹമേതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ച് ഇറാൻ. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ബിത.ബിതയോടൊപ്പം അവരുടെ ഭർത്താവിനും മറ്റ് രണ്ട് പുരുഷന്മാർക്കും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, സായുധ സേനയെ ആക്രമിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇറാനില്‍ പ്രതിഷേധക്കാർക്കെതിരെ ശക്തമായ അടിച്ചമർത്തലുകള്‍ നടക്കുന്നതായും വധശിക്ഷാ നിരക്ക് വർധിക്കുന്നതുമായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് അഭ്യന്തര സുരക്ഷാ നടപടികള്‍ താറുമാറാണെന്നും വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.ജനുവരിയില്‍ രാജ്യത്തുടനീളം പടർന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇറാനിയൻ കോടതി ബിതയെ വധശിക്ഷയ്ക്ക് വിധിച്ചത്. ബിതയുടെ ഭർത്താവ് മുഹമ്മദ്റേസ മജീദ് അസ്ല്‍ (34), ബെഹ്‌റൂസ്, കുറോഷ് സമാനിനെഷാദ് എന്നിവർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം വിചാരണ നടന്നത് ഒരുമിച്ചാണ്. ഒരേ കേസില്‍ തന്നെയാണ് ഇവർക്കെല്ലാവർക്കും വധശിക്ഷ വിധിച്ചിരിക്കുന്നതും.
ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വനിതയ്ക്ക് ആദ്യമായി തൂക്കുകയര്‍; ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വധശിക്ഷ
