കൂടത്തായി കേസ് പ്രതി ജോളി ബിരുദധാരിയാകുന്നു, പരീക്ഷ എഴുതുന്നത് കണ്ണൂര്‍ ജയിലില്‍ നിന്ന്

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാനൊരുങ്ങുന്നു.നിലവില്‍ കോഴിക്കോട് സബ് ജയിലില്‍ വിചാരണ തടവിലാണ് ജോളി.ബിരുദ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ദിവസം ജോളിയെ പ്രത്യേക സുരക്ഷയോടെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി രണ്ടാം വർഷ പരീക്ഷയാണ് ജോളി എഴുതുന്നത്. എട്ട് പേപ്പറുകളില്‍ ആറെണ്ണം ഇതിനകം പൂർത്തിയാക്കി. പരീക്ഷകള്‍ അവസാനിക്കുന്നത് വരെ ജോളി കണ്ണൂർ വനിതാ ജയിലില്‍ തന്നെ തുടരും. അതിനുശേഷം വീണ്ടും കോഴിക്കോട് സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരും.പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത.ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി രണ്ടാം വർഷ പരീക്ഷയാണ് ജോളി എഴുതുന്നത്. എട്ട് പേപ്പറുകളില്‍ ആറെണ്ണം ഇതിനകം പൂർത്തിയാക്കി. പരീക്ഷകള്‍ അവസാനിക്കുന്നത് വരെ ജോളി കണ്ണൂർ വനിതാ ജയിലില്‍ തന്നെ തുടരും. അതിനുശേഷം വീണ്ടും കോഴിക്കോട് സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരും.പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത.ജയില്‍ അധികൃതരുടെ സഹായത്തോടെയാണ് ദൂരവിദ്യാഭ്യാസത്തിന് ചേർന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറ് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി വിചാരണ നേരിടുന്നത്.ജോളിയെ കൂടാതെ കണ്ണൂർ സെൻട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്.സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ഇവിടെ നടക്കുന്നുണ്ട്. രണ്ടിലും കൂടി 35 പേരാണ് ഇത്തവണ കണ്ണൂർ ജയിലില്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത്.ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ തടവുകാർക്കും നല്ല പാതയിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ജയിലിലെ പഠന സംവിധാനം.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തടവുകാർ തന്നെയാണ് മറ്റുള്ളവർക്ക് ക്ലാസുകള്‍ എടുക്കുന്നത്. കൂടുതല്‍ പേർ പഠനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് ജയില്‍ അധികൃതർ പറയുന്നത്.നിലവിലെ പരീക്ഷകള്‍ക്ക് ശേഷം എസ്.എൻ ഓപ്പണ്‍ സർവകലാശാലയുടെ ബി.എ, ബി.ബി.എ, എം.കോം, എല്‍.എല്‍.ബി പരീക്ഷകള്‍ക്കും ജയില്‍ തടവുകാർ തയാറെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *