വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.2016ലും സമാനമായ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി. പോലീസിലെയും ഇന്റലിജന്‍സിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നുരാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലന്‍സിലെ ടി സെക്ഷന്‍. വിജ്ഞാപമിറങ്ങിയതോടെ ഈ സെക്ഷനിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച്‌ പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല.വിജിലന്‍സിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (t2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *