ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു.2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64.70 ലക്ഷം രൂപയുടെ (135.80 ശതമാനം) അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസാണിത്. ബോബി കുരുവിള നല്‍കിയ പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പൂർത്തിയാക്കി 2013-ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ, പദവി ദുരുപയോഗം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു.ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷൻ സാക്ഷികളെയും മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുൻ അഡീഷണല്‍ ഡിജിപി ഉള്‍പ്പെടെയുള്ള പ്രതിഭാഗം സാക്ഷികളെയും കേസില്‍ വിസ്തരിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി
