228 പേർ മരിച്ച വിമാനദുരന്തത്തില്‍ ഫ്രാൻസിലെ വ്യോമഗതാഗത കന്പനിയായ എയർഫ്രാൻസിനും വിമാന നിർമാണ കന്പനിയായ എയർബസിനും എതിരേ കോർപ്പറേറ്റ് നരഹത്യാക്കുറ്റം തെളിഞ്ഞതായി പാരീസിലെ അപ്പീല്‍ കോടതി വിധിച്ചു.പാരീസിനും ബ്രസീലിലെ റിയോക്കും ഇടയില്‍ സർവീസ് നടത്തിയിരുന്ന വിമാനം 2009 ജൂണ്‍ ഒന്നിന് റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.കൊടുങ്കാറ്റില്‍പ്പെട്ട് കടലില്പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദീർഘകാല തെരച്ചിലിനുശേഷം അടിത്തട്ടില്‍ കണ്ടെത്തി. 216 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.വിചാരണക്കോടതി 2023ല്‍ കന്പനികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.
വിമാന ദുരന്തം: എയര്‍ ഫ്രാൻസും എയര്‍ബസും നരഹത്യക്കുറ്റം ചെയ്തെന്ന് കോടതി
