മെൻ്റലിസ്റ്റ് ആദിക്കും ജിസ് ജോയിക്കും തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദി (ആദർശ്), സംവിധായകൻ ജിസ് ജോയി ഉള്‍പ്പെടെയുള്ളവർക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.പരാതിക്കാരനുമായി തർക്കം ഒത്തുതീർപ്പായെന്ന വാദം ചൂണ്ടിക്കാണിച്ചാണ് പ്രതികള്‍ ഹർജി സമർപ്പിച്ചത്. എന്നാല്‍ പരാതിക്കാരൻ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സിഎസ് ഡയസ് ഹർജി തള്ളിയത്.ആദിയുടെ ‘ഇൻസോമ്‌നിയ’ എന്ന മെന്റലിസം പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും അതിന്റെ മൂന്നിലൊന്ന് ലാഭ വിഹിതവും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തില്‍ എറണാകുളം സെൻട്രല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ആദി. പരിപാടിയുടെ കോ-പ്രൊഡ്യൂസർമാരായ മിഥുൻ, അരുണ്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളായും പരിപാടിയുടെ സംവിധായകനായ ജിസ് ജോയിയെ നാലാം പ്രതിയായും കേസില്‍ പ്രതിചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *