ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അസാധാരണ നീക്കവുമായി ഇഡി. കേസില്‍ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു.പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതില്‍ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയില്‍ നിലപാട് അറിയിച്ചത്. ജാമ്യം നല്‍കുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേസില്‍ കക്ഷി ചേരാൻ ഇഡി ഇന്നലെ അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിലാണ് ജാമ്യം റദ്ദാക്കാൻ ഇഡിയുടെ മറ്റൊരു നീക്കം.ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നല്‍കിയ ജാമ്യം പൊതുതാല്‍പര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഗൂഢാലോചനക്കാർ സിപിഎം നേതാക്കളാണെന്നും അതിനാല്‍ പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അസാധാരണ നീക്കവുമായി ഇഡി, ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയില്‍
