ന്യൂഡൽഹി: രാജ്യത്തെ ഒറ്റപ്പെട്ടതും അവികസിതവുമായ പ്രദേശങ്ങളിൽ നിയമസഹായവും തർക്ക പരിഹാരവും സാധ്യമാക്കുന്നതിനായുള്ള ഇ−കോടതി സേവനത്തിനു തുടക്കമായി. നീതിന്യായ വകുപ്പിന്റെയും ദേശീയ നിയമസേവന അതോറിറ്റിയുടെയും സഹായത്തോടെ സുപ്രിംകോടതിയാണ് പദ്ധതി ആവിഷ്ടകരിച്ചത്.ഇതിന്റെ ഭാഗമായി 26 ഇ−സേവ വാനുകൾ ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തു.ഡൽഹിയിലെ സുപ്രിംകോടതി അഡ്മിനിസ്ട്രേറ്റീവ് കെട്ടിട സമുച്ചയത്തിലായിരുന്നു ചടങ്ങ്. ആദ്യഘട്ടത്തിൽ 73 മൊബൈൽ ഇ−സേവ വാനുകളാണ് തിരഞ്ഞെടുത്ത ഹൈക്കോടതി, ജില്ലാ കോടതി പരിധികളിൽ സേവനം നടത്തുക. നേരിട്ട് കോടതികളിലെത്താൻ സാധിക്കാത്ത ഗ്രാമീണരെയും ഗോത്രവർഗക്കാരെയും വിദൂര പ്രദേശങ്ങളിലുള്ളവരെയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഫ്ളാഗ് ഓഫിനു മുന്നോടിയായി വാനുകളിലെ സൗകര്യങ്ങൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിച്ചു.
നിയമസഹായം ഇനി പടിവാതിൽക്കൽ; ഇ−കോടതി സേവനത്തിന് തുടക്കം
