സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നല്‍കണമെന്നും വിചാരണക്കോടതിയുടെ വിധി. നേരത്തെ സുധാകരന്റെ ബന്ധുക്കള്‍ കുട്ടികള്‍ക്ക് സർക്കാർ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.നഷ്ട പരിഹാരം കിട്ടിക്കഴിഞ്ഞാല്‍ ആശ്വാസമാണെന്നും നാട്ടിലേക്ക് പോകുന്നില്ലെന്നും കുട്ടികള്‍ പറഞ്ഞു. അച്ഛൻ്റെ ഓർമകള്‍ കൂടെയുണ്ടെന്നും സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദിയെന്നും മക്കള്‍ പറഞ്ഞു. നഷ്ട പരിഹാരം കിട്ടി കഴിഞ്ഞാല്‍ വലിയ ആശ്വാസമാണെന്നും കുട്ടികള്‍ പറഞ്ഞു.കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് കോടതി വിധിച്ചു. കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങള്‍ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്നു. പ്രതി മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസികമായ തകരാറുകളില്ലെന്നും കോടതി വ്യക്തമാക്കി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നു. വഴി തടഞ്ഞു നിർത്തിയതിന് ഒരു മാസത്തെ ജയില്‍വാസവും വിധിച്ചു. കൊലപാതകം പ്രതി തുടർച്ചയായി ന്യായീകരിച്ചു. പ്രതി കൊലപാതകത്തിന് വ്യക്തമായ പദ്ധതിയിട്ടിരുന്നു. 20 ലക്ഷം രൂപ പ്രതി പിഴ അടക്കണമെന്നും പ്രതിയുടെ വീട് ഭാര്യയുടെ പേരില്‍ ആയതിനാല്‍ പിഴ തുക നല്‍കാൻ സർക്കാർ സഹായം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് സംരക്ഷണം ഒരുക്കണം.പ്രതി പരോളില്‍ ഇറങ്ങാൻ സാധ്യതയുണ്ടെങ്കില്‍ സാക്ഷികള്‍ക്കും ഇരകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും 58 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച പൊലീസിന് അഭിനന്ദനങ്ങളെന്നും കോടതി പറഞ്ഞു. അതേസമയം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ആയുധത്തില്‍ നിന്ന് പ്രതിയുടെ രക്തസാമ്പിള്‍ കണ്ടെടുത്തു. എന്നാല്‍ പ്രതിയുടെ ശരീരത്തില്‍ നിന്ന് ഒരു മുറിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തെളിവുകളുടെ ഇഴകീറിയുള്ള പരിശോധന നടന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു.
‘രണ്ടാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ജോലി, പിഴത്തുക നല്‍കാൻ സര്‍ക്കാര്‍ സഹായം നല്‍കണം’; ചെന്താമര കേസില്‍ വിചാരണക്കോടതി
