ആല്‍ഗ മാര്‍ക്കറ്റിങ് മണി ചെയിന്‍ തട്ടിപ്പ്; ഏഴ് ഡയറക്ടര്‍മാര്‍ക്ക് അഞ്ചര വര്‍ഷം തടവ് ശിക്ഷ

മണി ചെയിന്‍ സാമ്പത്തിക തട്ടിപ്പില്‍ ആല്‍ഗ മാര്‍ക്കറ്റിംഗ് കമ്പനി ഡയറക്ടര്‍മാര്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.ഏഴ് ഡയറക്ടര്‍മാര്‍ക്ക് അഞ്ചര വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ. 2011ലെ കേസിലാണ് തലശ്ശേരി സിജെഎം കോടതി ശിക്ഷ വിധിച്ചത്.പ്രവീണ്‍ ഗോപാലന്‍, ജയ്‌സണ്‍ ജോണ്‍, ഐ ടി നന്ദകുമാര്‍, കെ സജീവന്‍, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുല്‍ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്. വിവിധ പാക്കേജുകളിലൂടെ നിക്ഷേപിക്കുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *