മകനെ പിച്ചാത്തികൊണ്ട് വയറ്റില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.കരുണാപുരം വില്ലേജില്‍ അന്യാര്‍തൊളു കര എടത്വാമെട്ട് ഭാഗത്ത് ആനിവേലില്‍ വീട്ടില്‍ പ്രസാദ് (53) ആണ് ശിക്ഷിക്കപ്പെട്ടത്. ഇടുക്കി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്.2023 ജൂലൈ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന് അമലിനോടുണ്ടായ വിരോധത്തെ തുടര്‍ന്ന് പ്രസാദ് വീട്ടില്‍വച്ച് പിച്ചാത്തി ഉപയോഗിച്ച് അമലിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. ആക്രമണത്തില്‍ അമലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.സംഭവത്തില്‍ കമ്പംമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ കമ്പംമേട് പൊലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വ ത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച ശേഷമാണ് കോടതി പ്രസാദിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ നിയമാനുസൃതമായ അധിക ശിക്ഷ അനുഭവിക്കേണ്ടിവരും.
കൊലപാതക ശ്രമക്കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
