ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ.ഇതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് പ്രോസികുഷൻ ഡിജിയുടെ കൊച്ചിയിലെ ഓഫീസില്‍ എത്തി. ഡിജിപി ആസഫലി കേസ് ഡയറി ഉള്‍പ്പെടെ പരിശോധിക്കും. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റ ജാമ്യം റദ്ദാക്കാൻ ഇഡി നാളെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും. ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയെ തന്നെ സമീപിക്കാൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രോസിക്യൂട്ടർ ഗീന കുമാരി തന്നെ ഹാജരാകും എന്നതിനാല്‍ ഇഡി തീരുമാനം മാറ്റി.അതെസമയം ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ സർക്കാർ തുടങ്ങി. ഗീനാകുമാരിയെ മാറ്റണമെന്ന് കമ്മീഷണർ തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഫയലുകള്‍ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി, ഇഡിയുടെ അപ്പീല്‍ നാളെ ഹൈകോടതിയില്‍
