കൊച്ചി: പുതിയ കീം റാങ്ക് പട്ടികയ്ക്കെതിരെയും വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചേക്കും. 2026 കീം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി സർക്കാർ അംഗീകരിച്ച നോർമലൈസേഷൻ ഫോർമുല അനുസരിച്ചാണ് എൻജിനീയറിങ് പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയത്.എന്നാല്‍, സിബിഎസ്ഇ 12-–ാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച ഒരുവിഭാഗം വിദ്യാർഥികളുടെ ഫലംവൈകി. ഇതുമൂലം ഇവര്‍ക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ടു.പുനർമൂല്യനിർണയഫലം വരുന്നതുകാത്ത് കീം റാങ്ക് പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസവകുപ്പ് നീട്ടിയെങ്കിലും പുനർമൂല്യനിർണയഫലം വൈകി. മാർക്ക് അപ്‌ലോഡ് ചെയ്യാന്‍ 23 വരെ സമയവും അനുവദിച്ചു. എന്നാല്‍, ആകെ പുനര്‍മൂല്യ നിര്‍ണയത്തില്‍ അപേക്ഷിച്ചവരില്‍ 13 ശതമാനം വിദ്യാർഥികളുടെ ഫലംവന്നത് വെള്ളിയാഴ്ചമാത്രമാണ്.ഇവര്‍ക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനായില്ല. ഫലത്തില്‍ ഇവര്‍ കീമിന് പുറത്തായി. ഇന്ത്യയില്‍ ആകെ സിബിഎസ്ഇ പുനർമൂല്യനിർണയത്തില്‍ അപേക്ഷിച്ചവരില്‍ 13 ശതമാനത്തിന്റെ ഫലംമാത്രമാണ് വൈകിയതെന്നും ഇതില്‍ മലയാളികള്‍ കുറവാണെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ന്യായീകരിച്ചത്. ഇവര്‍ എന്തുചെയ്യണമെന്ന് ഒരുനിര്‍ദേശവും വകുപ്പ് മുന്നോട്ടുവച്ചിട്ടില്ല.
കീം റാങ്ക് പട്ടിക ഇത്തവണയും കോടതി കയറാൻ സാധ്യത
