കാഫിര്‍ സ്ക്രീൻഷോട്ട് കേസില്‍ ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കാഫിര്‍ സ്ക്രീൻഷോട്ട് കേസില്‍ ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും.കേസില്‍ ജാമ്യത്തിലിറങ്ങിയ ജിതിൻ ജാമൃവ്യവസ്ഥ ലംഘിച്ച്‌ ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുകയും ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇത് മുൻനിർത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഹർജി നല്‍കിയത്. ഹർജി വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്.ജാമ്യത്തിലിറങ്ങിയ ശേഷം ജിതിൻ രണ്ടു കേസുകളില്‍ പ്രതിയാവുകയും ചെയ്തു. കേസിലെ ആരോപണ വിധേയൻ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ മുൻകൂർ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻ കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയതും വലിയ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *