കൊലപാതക ക്വട്ടേഷൻ കേസ്: അമേരിക്കൻ റാപ്പര്‍ ലില്‍ ഡര്‍ക്കിനെ കോടതി വെറുതെവിട്ടു

2022-ല്‍ നടന്ന ക്വട്ടേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ കുറ്റങ്ങളില്‍ നിന്നും പ്രമുഖ അമേരിക്കൻ റാപ്പർ ലില്‍ ഡർക്കിനെ (ഡർക്ക് ബാങ്ക്സ്) കോടതി വെറുതെവിട്ടു.അമേരിക്കയിലെ ഫെഡറല്‍ ജൂറിയാണ് കേസില്‍ അദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.2020-ല്‍ തന്റെ സുഹൃത്തും സഹ റാപ്പറുമായ കിംഗ് വോണ്‍ വെടിയേറ്റു മരിച്ച സംഭവത്തിന് പ്രതികാരമായി, എതിരാളിയായ റാപ്പർ തായ്ക്വിയാൻ ബോമാനെ വധിക്കാൻ ലില്‍ ഡർക്ക് ക്വട്ടേഷൻ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2022-ല്‍ വെസ്റ്റ് ഹോളിവുഡിലെ ഒരു പെട്രോള്‍ പമ്പില്‍ വെച്ച്‌ ബോമാന്റെ വാഹനത്തിന് നേരെ ഡർക്കിന്റെ സംഘം വെടിയുതിർത്തു. ഈ ആക്രമണത്തില്‍ ബോമാൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ബന്ധുവായ സാവിയായ റോബിൻസണ്‍ കൊല്ലപ്പെടുകയായിരുന്നു.ആക്രമണത്തില്‍ പങ്കെടുത്ത പ്രതികളുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ലില്‍ ഡർക്കിനെതിരെ പ്രോസിക്യൂഷൻ കേസെടുത്തതെങ്കിലും, ഈ തെളിവുകളുടെ വിശ്വസനീയത ചോദ്യം ചെയ്ത പ്രതിഭാഗം അഭിഭാഷകർ കേസില്‍ ലില്‍ ഡർക്കിന് നേരിട്ട് പങ്കില്ലെന്ന് വിജയകരമായി വാദിച്ചു. കേസില്‍ ആശ്വാസകരമായ വിധിയുണ്ടായെങ്കിലും ലില്‍ ഡർക്കിന്റെ നിയമപോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. ഗൂഢാലോചനയും അനധികൃത ആയുധ ഉപയോഗവും അടക്കമുള്ള ‘ റാക്കറ്റിയറിംഗ്’ (Racketeering) കേസില്‍ ഒക്ടോബർ 5-ന് അദ്ദേഹം വീണ്ടും വിചാരണ നേരിടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *