ഫ്രഷ്‌കട്ട് സമരം; പ്ലാൻ്റ് പ്രവര്‍ത്തിപ്പിക്കാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

താമരശ്ശേരി അമ്ബായത്തോട് ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പ്രവർത്തിക്കാൻ പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി.പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറല്‍ എസ്.പിക്ക് നിർദേശം നല്‍കി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാന്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാൻ്റ് പ്രവർത്തിക്കുമ്ബോള്‍ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.കേസിലെ പ്രതികള്‍ ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ 100 മീറ്റർ പരിധിയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണം. പ്ലാൻ്റ് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ റൂറല്‍ പൊലീസ് മേധാവിക്ക് നിർദേശം. നേരത്തെയുള്ള പോലീസ് സംരക്ഷണത്തിനു പുറമേയാണിത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുകയോ നിയമം കൈയ്യിലെടുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി. ഫ്രഷ് കട്ട് സ്ഥാപന അധികൃതരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാൻ്റില്‍ മലിനീകരണ പ്രശ്നമുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തണം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍, PCB ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കണമെന്നും കോടതി. ഹരജി നവംബർ 21 ന് വീണ്ടും പരിഗണിക്കുംഅതേസമയം ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ ജനകീയ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്ബലമുക്കില്‍ ആരംഭിച്ച സമരപ്പന്തല്‍ എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കമ്ബനി അടച്ചുപൂട്ടും വരെ സമരമെന്ന നിലപാടിലാണ് സമരസമിതി.ആറുവർഷം നീണ്ട സഹനസമരത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ നടത്തിയ സമരം സംഘർഷത്തിലേക്ക് വഴി മാറിയ സാഹചര്യത്തിലാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ ശക്തമാക്കിയത്. കമ്ബനി തുറന്നുപ്രവർത്തിക്കാൻ അനുമതി നല്‍കിയ ജില്ലാ ഭരണകൂടം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലീസ് രാത്രികാല പരിശോധനകള്‍ സജീവമാക്കുകയും ചെയ്തു.ഇതോടെയാണ് സമരമല്ലാതെ മാർഗമില്ലെന്ന നിലപാടിലേക്ക് പ്രദേശവാസികള്‍ എത്തിയത്. അടിച്ചമർത്തി കീഴ്പ്പെടുത്താനാവില്ലെന്നും കമ്ബനി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് വീണ്ടും സമരസമിതി പന്തല്‍ കെട്ടിയത്. പൊറുതിമുട്ടിയാണ് വീണ്ടും സമരത്തിനിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള സമരം അധികാരികളുടെ കണ്ണുതുറപ്പിക്കാത്ത പശ്ചാത്തലത്തില്‍ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.എൻ കാരശ്ശേരി പറഞ്ഞു. പ്രശ്നം അവസാനിപ്പിച്ച്‌ നീതി ലഭ്യമാക്കിയില്ലെങ്കില്‍ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുമെന്ന് സമരത്തിനെത്തിയ നാട്ടുകാർ മുദ്രാവാക്യം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *