മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; രണ്ടാഴ്ച സാവകാശം നല്‍കി

എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.റാന്നി, പുല്‍പ്പള്ളി യൂണിയനുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നിലവില്‍ അന്വേഷണം പൂർത്തിയായത്.അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയിലായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.നിലവില്‍ കേസുകള്‍ നിലവിലുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കോടതികളില്‍ നിന്നുള്ള രേഖകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൈമാറാനും ഹൈക്കോടതി നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ചോദ്യം ചെയ്യലും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *