കൊച്ചി: ഡിജിപി എസ്. ശ്രീത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ രേഖകൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനകം മുദ്രവെച്ച കവറിൽ രേഖകൾ ഹാജരാക്കണം.അഴിമതി, അനുമതിയില്ലാതെ വിദേശയാത്ര തുടങ്ങിയ ആരോപണങ്ങിൽ അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥൻ ദിപിൻ എടവന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ നിർദേശം. എഡിജിപി പദവിയിലിരിക്കെ വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തെന്നാണ് ശ്രീജിത്തിനെതിരായ ഒരു പരാതി.ശ്രീജത്തിനെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരസെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹർജി വന്നത്. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തിയെന്നും ഹർജിയിൽ പറയുന്നു. കീഴുദ്യോഗസ്ഥരെ ഇരയാക്കാനും അനധികൃത ഇടപാടുകൾക്ക് സൗകര്യത്തിനുമായി അനധികൃതമായി ട്രാൻസ്പോർട്ട് കമ്മിഷണേഴ്സ് സ്ക്വാഡ് ഉണ്ടാക്കി. ബെനാമി പേരിൽ യുഎഇയിൽ സ്പായുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാനായി അനധികൃതമായി വിദേശത്തേക്കു യാത്ര നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. അതേസമയം, എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നേരത്തേ നൽകിയ ക്ലീൻചിറ്റ് കോടതി റദ്ദാക്കിയിരുന്നു
ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ; പത്ത് ദിവസത്തിനകം രേഖകൾ ഹാജരാക്കണം
