അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ നിർണായക ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി. നിയമപരമായ അധികാരമുള്ള വ്യക്തികൾക്കോ പൊലീസിനോ നല്ല ഉദ്ദേശ്യത്തോടെയാണ് ഒരാൾ പരാതിയോ അപേക്ഷയോ നൽകുന്നതെങ്കിൽ, ആ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ മാനനഷ്ടക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നിരീക്ഷണത്തോടെ കോടതി ഹർജിക്കാരൻ്റെ അപേക്ഷ തള്ളി.നർമ്മദാ ജില്ലയിലെ ഡെഡിയാപാഡ താലൂക്കിലെ ബന്ദിശെർവൻ ഗ്രാമത്തിലെ ഭൂമി സംബന്ധമായ ഒരു പൊലീസ് അപേക്ഷയെ തുടർന്നാണ് കേസിനാസ്പദമായ സംഭവങ്ങൾ. ഭൂമിയിലെ കൃഷി കന്നുകാലികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വ്യക്തി പൊലീസില്‍ അപേക്ഷ നൽകുകയും, ഈ അപേക്ഷയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഹർജിക്കാരനായ വിജയ് ജസിങ്ഭായ് വസാവ ആരോപിച്ചു.ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) വകുപ്പ് 500 പ്രകാരം ജയ് ജസിംഗ് മാനനഷ്ട പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന് ശേഷം ഡെഡിയാപാഡയിലെ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ശേഷം സിആർപിസി സെക്ഷൻ 203 പ്രകാരം പരാതി തള്ളി. മാനനഷ്ടത്തിന് കാരണമായി ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച ഒറിജിനൽ പൊലീസ് അപേക്ഷ രേഖാമൂലം തെളിവായി ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരൻ്റെ ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്നതും അന്വേഷണത്തിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതി വ്യക്തമാക്കി.ഇതിനെതിരെ സെഷൻസ് കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകിയെങ്കിലും അവിടെയും ഹർജിക്കാരന് തിരിച്ചടി നേരിട്ടു. തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ സ്പെഷ്യൽ ക്രിമിനൽ അപേക്ഷ സമർപ്പിച്ചത്. വ്യാജമെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് പരാതിയുടെ രേഖ കേസ് ഫയലിൽ ലഭ്യമല്ലെന്നും പത്രവാർത്തകളും ഹർജിക്കാരൻ്റെ മാനനഷ്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കുന്നില്ലെന്നും സെഷൻസ് കോടതി വ്യക്തമാക്കി.ഹർജിക്കാരൻ ഗുജറാത്ത് ഹൈക്കോടതിയിൽ സ്പെഷ്യൽ ക്രിമിനൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ മാനനഷ്ടക്കേസ് ഉന്നയിക്കാൻ അടിസ്ഥാനമാക്കിയ പൊലീസിന് നൽകിയ പരാതികൾ ഹർജിക്കാരൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും റിവ്യൂ കോടതിയിലും ഹാജരാക്കിയിരുന്നില്ലയെന്ന് മുഴുവൻ രേഖകളും പരിശോധിച്ച ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി.പൊലീസ് അപേക്ഷയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വ്യക്തിയെയും ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിലെ കക്ഷിയാക്കിയിരുന്നില്ല. കൂടാതെ, പത്രവാർത്തകളിലും ആ ഭൂമിയിലെ വിളകൾ നശിപ്പിച്ച വ്യക്തിയായി ഹർജിക്കാരൻ്റെ പേര് നൽകിയിരുന്നില്ല.
Related Posts
ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, ‘പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല’
- law-point
- December 27, 2025
- 0
പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ […]
തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ ഖനനം: പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്
- law-point
- December 19, 2025
- 0
ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ ഖനനം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ വിദഗ്ധ […]
തിരുവനന്തപുരത്തെ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഇടപെടലുമായി ഹൈക്കോടതി, ഭൂവുടമകൾക്ക് ആശ്വാസം
- law-point
- June 21, 2026
- 0
തിരുവനന്തപുരം: ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ […]
