ജനന തീയതി ‘ഫെബ്രുവരി 30’; യുവതിയെ ഇന്ത്യൻ പൗരയായി കാണാനാവില്ലെന്ന് കോടതി വിധി

ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഒരു സ്ത്രീയെ ഇന്ത്യൻ പൗരയായി അംഗീകരിക്കാൻ വിസമ്മതിച്ച് പുറത്തിറക്കിയ ഉത്തരവ് ഗുവഹാത്തി ഹൈക്കോടതി ശരിവെച്ചു. ഇംഗ്ലീഷ് കലണ്ടറിൽ ഫെബ്രുവരി മാസത്തിൽ 30 ദിവസങ്ങൾ ഇല്ലാത്തതിനാൽ ഹർജിക്കാരി അവകാശപ്പെട്ട ജനനത്തീയതിയായ “30-02-1990” സ്വാഭാവികമായും അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു. 1966ലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ആകാശ് അലി എന്ന വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ രേഖാമൂലമുള്ള തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാരിക്ക് അനുകൂലമായ വാക്കാലുള്ള മൊഴികൾ മാത്രം മതിയാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ മേധി, പ്രാഞ്ജൽ ദാസ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.”ഇത്തരം നടപടികളിൽ കൃത്യമായ ബന്ധം സ്ഥാപിക്കുന്നതിന് വെറും വാക്കാലുള്ള തെളിവുകൾ മാത്രം പര്യാപ്തമല്ലെന്നും രേഖാമൂലമുള്ള തെളിവുകൾ അനിവാര്യമാണെന്നതും വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇനി രേഖാമൂലമുള്ള തെളിവുകളുടെ കാര്യമെടുത്താൽ, എക്സിബിറ്റ് 3, 7, 8 എന്നിവയിലൂടെ ഹർജിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല,” എന്ന് മെയ് 27ലെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *