രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; നഗരം വിട്ട് പോകരുതെന്നും നിര്‍ദേശം

രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാള്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.മുൻകൂർ അനുമതിയില്ലാതെ ഇരുവരും നഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.അച്ചടക്ക നടപടികളുടെ ഭാഗമായാണ് രണ്ട് ജഡ്ജിമാരെയും സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം, നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. എന്നാല്‍, സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യല്‍ കോടതിയിലെ ജഡ്ജിമാരാണ്.ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുള്‍കോർട്ട് യോഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ആദ്യം വിനയ് സിംഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *