പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങളും കമ്പനിയുടെ ആസ്തിയും തിട്ടപ്പെടുത്താന്‍ പ്രത്യേക സെഷന്‍സ് കോടതി ഉത്തരവ്.പോപ്പുലര്‍ ഫിനാസ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയുടെ ജഡ്ജി കെ.എന്‍. അജിത് കുമാറാണ് ഉത്തരവിട്ടത്. പോപ്പുലര്‍ ഫിനാന്‍സിന്‍റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനായി സര്‍ക്കാരിനുവേണ്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.പതിനായിരത്തിലധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടുസംസ്ഥാനത്താകെ 258 ശാഖകളിലായി പതിനായിരത്തിലധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടു. നിരവധിപ്പേര്‍ക്ക് ശാഖകളില്‍ പണയം വച്ചിട്ടുളള സ്വര്‍ണ ഉരുപ്പടികളും നഷ്ടപ്പെട്ടിട്ടുണ്ട്. പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ വിവിധ കോടതികളിലും ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളിലും കേസ് നല്‍കിയിട്ടുണ്ട്.അനധികൃത നിക്ഷേപ പദ്ധതികള്‍ വഴി നിക്ഷേപകരെ ചതിക്കുന്ന കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്ന ബഡ്‌സ് ആക്‌ട് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്‌ട് )പ്രകാരം നിയമിച്ചിട്ടുളള കോമ്പിറ്റന്‍റ്് അഥോറിറ്റി കമ്പനിയുടെ ആസ്ഥി തിട്ടപ്പെടുത്തി കോടതിക്ക് സമര്‍പ്പിക്കണം.ബഡ്‌സ് നിയമത്തിലെ വ്യവസ്ഥപ്രകാരം സ്ഥാപനത്തിന്റെ ആസ്തി കണ്ടെത്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ വ്യവസ്ഥഓരോ ശാഖയിലെയും നിക്ഷേപകരുടെയും സ്വര്‍ണം പണയം വച്ചിട്ടുളളവരുടെയും വിവരങ്ങള്‍ ശേഖരിക്കണം. കമ്പനിയുടെ സ്വത്ത് വിവരവും ഇടപാടുകാരുടെ വിവരവും ഉള്‍കൊള്ളുന്ന രജിസ്ട്രാര്‍ തയാറാക്കി സമര്‍പ്പിക്കാനാണ് പ്രത്യേക ജഡ്ജി കെ.എന്‍.അജിത് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ ആസ്തി കണ്ടെത്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ ബഡ്‌സ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : നിക്ഷേപകരുടെ വിവരങ്ങളും കമ്പനിയുടെ ആസ്തിയും തിട്ടപ്പെടുത്താന്‍ സെഷന്‍സ് കോടതി ഉത്തരവ്
