മയക്കുമരുന്ന് കേസുകളുടെ കണക്ക് തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകളുടെ കണക്ക് അറിയിക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗത്തിന് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ കണക്കും വിവരങ്ങളും നല്‍കാനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാന്‍ കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. മഞ്ചേരി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ കോടതികള്‍ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്നും അറിയിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ വിഷയം മന്ത്രിസഭയിലെത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സമയം തേടി.

Leave a Reply

Your email address will not be published. Required fields are marked *