ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. രാവിലെ 9 മണിയോടെ ഡല്‍ഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. നേതാക്കളുടെ അറസ്റ്റ് ഡല്‍ഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ എവിടെയാണെന്ന ചോദ്യവുമായി ഡല്‍ഹി പൊലീസ് കമ്മീഷണർക്ക് സിജെപി നേരത്തെ കത്തയച്ചിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും സിജെപി വ്യക്തമാക്കിയിരുന്നു. നേതാക്കളെ ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിജെപി സുപ്രിംകോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജിയും നല്‍കിയിട്ടുണ്ട്.
ഡല്‍ഹി പ്രതിഷേധം: സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി
